നാടിൻ്റെ നൊമ്പരമായി നിഹാൽ; സംസ്‌കാരം ഇന്ന്
Send us your feedback to audioarticles@vaarta.com
കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ മരിച്ച നിഹാലിൻ്റെ സംസ്‌കാരം ഇന്ന്.മുഴപ്പിലങ്ങാട് ഇടയ്ക്കാട് സ്വദേശി നിഹാൽ നൗഷാദ് ആണ് കൊല്ലപ്പെട്ടത്. വിദേശത്തുള്ള അച്ഛൻ നൗഷാദ് മകന്‍റെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഓട്ടിസം ബാധിച്ച നിഹാലിനെ ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിക്ക് സംസാര ശേഷി ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും എട്ടരയോടെ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തി. അരക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
രക്തം വാർന്നാണ് മരണമെന്നാണ് പ്രഥമിക നിഗമനം. സംസാര ശേഷിയില്ലാത്തതിനാൽ നായ ആക്രമിച്ചപ്പോൾ കുട്ടിക്ക് നിലവിളിക്കാനും കഴിഞ്ഞില്ല. തലശ്ശേരി ജനറല്‍ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികൾ പൂർത്തിയാക്കി വീട്ടുകാർക്ക് വിട്ടു കൊടുത്തു. തെരുവുനായ ശല്യത്തില്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധം നടക്കുന്നുണ്ട്. അതേസമയം നിഹാൽ നൗഷാദിന്‍റെ മരണത്തിന് ഉത്തരവാദി പിണറായി സർക്കാർ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. സംഭവത്തിൽ കേന്ദ്രം കണ്ണു തുറക്കണമെന്ന് പി.കെ ശ്രീമതി ടീച്ചര്‍ വിമർശിച്ചു. മനുഷ്യൻ്റെ ജീവനാണ് പരിഗണന നല്‍കേണ്ടതെന്നും സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകണമെന്നും പി.കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments