സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി; പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു
Send us your feedback to audioarticles@vaarta.com
സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍റെ ഭീഷണി. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ബോംബ് ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. തിരുവനന്തപുരം ഉച്ചക്കട സ്വദേശിയെന്നാണ് പ്രാഥമിക വിവരം. പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോണ്‍ നമ്പറിലേക്കാണ് സന്ദേശമെത്തിയത്.
ഭീഷണിയെ തുടര്‍ന്ന് കന്റോൺമെന്റ് പോലീസ് ഉൾപ്പെടെ സെക്രട്ടറിയേറ്റിൽ പരിശോധന ഊർജിതം ആക്കിയിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അന്നും പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ചീത്ത വിളിക്ക് ശേഷം മുഖ്യമന്ത്രിയെ വധിക്കും എന്നായിരുന്നു ഏഴാം ക്ലാസുകാരൻ്റെ ഭീഷണി. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായതിനാല്‍ തന്നെ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടന്നിരുന്നില്ല.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com