ബോളിവുഡ് നടൻ അഖിൽ മിശ്ര അന്തരിച്ചു

  • IndiaGlitz, [Thursday,September 21 2023]

ബോളിവുഡ് നടൻ അഖിൽ മിശ്രക്ക് ദാരുണാന്ത്യം. വീടിൻ്റെ അടുക്കളയിൽ തെന്നി വീണ് തലയിടിച്ചാണ് മരണം സംഭവിച്ചത്. തെന്നി വീണയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 67 വയസായിരുന്നു. അമിര്‍ ഖാൻ്റെ 3 ഇഡിയറ്റ്‌സ് എന്ന സിനിമയിലൂടെ പ്രശസ്തനായിരുന്നു. ജര്‍മ്മന്‍ നടിയായ സുസെയ്ന്‍ ബെര്‍ണര്‍ട്ടാണ് അഖിൽ മിശ്രയുടെ ഭാര്യ.

അപകടം നടക്കുമ്പോൾ ഹൈദരാബാദിൽ ചിത്രീകരണത്തിലായിരുന്നു ജർമൻ നടിയായ സൂസെയ്ൻ. ഡോണ്‍, ഗാന്ധി, മൈ ഫാദര്‍, ശിഖര്‍, കമല കി മൗത്ത്, വെല്‍ ഡണ്‍ അബ്ബ തുടങ്ങിയ ചിത്രങ്ങളിലും അഖില്‍ മിശ്ര അഭിനയിച്ചിട്ടുണ്ട്. ഉത്തരന്‍, ഉദാന്‍, സിഐഡി, ശ്രീമാന്‍ ശ്രീമതി, ഹാതിം തുടങ്ങി നിരവധി ജനപ്രിയ ടെലിവിഷന്‍ ഷോകളുടെ ഭാഗമായിരുന്നു അഖില്‍ മിശ്ര. 2009 ഫെബ്രുവരി മൂന്നിനാണ് അഖിൽ മിശ്രയും ജർമൻ നടിയുമായ സൂസെയ്‌നും തമ്മിലുള്ള വിവാഹം. 2011 സെപ്റ്റംബർ 30-ന് പരമ്പരാ​ഗതമായ ചടങ്ങുകളോടെ ഇവർ വീണ്ടും വിവാഹിതരായി.