നെഗറ്റീവ് കമന്റ്‌സ് വരുമെന്ന് അറിഞ്ഞുകൊണ്ടാണ് ബോച്ചേ എല്ലാം ചെയ്യുന്നത്: എബിൻ ജോസ്

  • IndiaGlitz, [Thursday,February 02 2023]

ഫൂഡ് വ്ലോഗിങ്ങിൽ വേറിട്ട ശൈലി പരീക്ഷിച്ച് വിജയിച്ച വ്ലോഗറാണ് എബിൻ ജോസ്. 'Food N Travel' എന്ന തൻ്റെ യൂട്യൂബ് ചാനലിലൂടെ ഓരോ നാട്ടിലെയും വേറിട്ട രുചികള്‍ വിഡിയോയിൽ പകർത്തി കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന എബിൻ ജോസ് ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും അതുപോലെ കഴിക്കുന്നതും ഒരു കലയാണ് എന്നു വിശ്വസിക്കുന്നു. രുചികളും രുചിയിടങ്ങളും തേടിയുള്ള യാത്രയ്ക്കിടയിൽ ഫൂഡ് വ്ലോഗർ എബിൻ ജോസ് ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിലെ Foodie Menon's 'Indiaglitz Instaglitz' എന്ന പരിപാടിക്ക് നൽകിയ ആഭിമുഖത്തിൽ തൻ്റെ അഭിപ്രായങ്ങളും പങ്കു വെച്ചു. ഫൂഡ് പോയ്‌സനിംഗ് മുമ്പും ഉണ്ടായിട്ടുണ്ട് എന്നാൽ അപ്പോഴൊന്നും ഫൂഡ് വ്ലോഗർസിനു കുറ്റം വന്നിട്ടില്ല എന്നും, ഫൂഡ് വ്ലോഗർ എന്നത് സാധാരണ ഒരു കസ്റ്റമർ ആണ്, വീഡിയോ കണ്ടതിൻ്റെ മാത്രം പേരിൽ വ്ലോഗറെ കുറ്റം പറയുന്നതിനോട്‌ യോചിക്കാൻ പറ്റില്ല എന്നും എബിൻ ജോസ് തുറന്നടിച്ചു.

എന്തിനും ഏതിനും കുറ്റം പറയുന്നത് മലയാളികളുടെ ശീലമാണെന്നും നെഗറ്റീവ് കമന്റുകൾ ഇടരുത് എന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും പറഞ്ഞുകൊണ്ട് തൻ്റെ നിലപാട് ഇന്ത്യഗ്ലിറ്റ്സിൻ്റെ ആഭിമുഖത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. നെഗറ്റീവ് കമന്റ്സ് വരും എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ബോച്ചേ എല്ലാം ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് ചൈന, തുർക്കി, ശ്രീലങ്ക, മാലിദ്വീപ്, ജോർജിയ, ബംഗ്ലാദേശ് തുടങ്ങി 27 രാജ്യങ്ങൾ ഫൂഡ് ആൻഡ് ട്രാവെൽസിനു വേണ്ടിയും 7 രാജ്യങ്ങളിൽ ഫൂഡ് വ്ലോഗിങ്ങിന് വേണ്ടിയും പോയിട്ടുണ്ടെന്നു എബിൻ ജോസ് ഇന്ത്യഗ്ലിറ്റ്സിനോടു പങ്കു വച്ചു.