ബ്ലാസ്റ്റേഴ്സിന് 4 കോടി പിഴ, കോച്ച് ഇവാന് 10 മത്സരങ്ങളിൽ വിലക്ക്; 5 ലക്ഷം പിഴ
- IndiaGlitz, [Saturday,April 01 2023] Sports News
ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) 4 കോടി രൂപ പിഴശിക്ഷ വിധിച്ചു. കൂടാതെ കളിക്കളത്തിൽ വച്ചുണ്ടായ മോശം പെരുമാറ്റത്തിന് പരസ്യമായി മാപ്പു പറയാനും ക്ഷമാപണം നടത്തിയില്ലെങ്കിൽ 6 കോടി രൂപ പിഴയടയ്ക്കണമെന്നും എഐഎഫ്എഫ് സമിതി നിർദേശിച്ചു. കളിക്കാരെ തിരിച്ചുവിളിച്ച മുഖ്യ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നടത്തുന്ന ടൂർണമെന്റുകളിൽ പത്ത് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. അഞ്ചു ലക്ഷം രൂപ പിഴയുമുണ്ട്. അതേസമയം, പോയന്റ് വെട്ടിച്ചുരുക്കുകയോ ടീമിനെ അയോഗ്യരാക്കുകയോ ചെയ്തിട്ടില്ല. സംഭവത്തിൽ എല്ലാ കൂട്ടരുടേയും ഭാഗങ്ങളും കേട്ടിരുന്ന എ ഐ എഫ് എഫ് ഇന്നലെ വൈകിട്ടാണ് നടപടികളുടെ വിവരം പുറത്ത് വിട്ടത്. ഇതോടെ ഈ മാസം നടക്കാനിരിക്കുന്ന ഹീറോ സൂപ്പർ കപ്പിൽ ഇവാൻ വുകോമനോവിച്ചിന് ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലകനായി തുടരാനാകില്ല.