മെഡിക്കല്‍Â കോളജുകള്‍Â തുടങ്ങാന്‍Â ബി.ജെ.പി നേതാക്കള്‍Â കോടികള്‍Â വാങ്ങി
- IndiaGlitz, [Wednesday,July 19 2017]
നെയ്യാറ്റിന്‍കര, പാലക്കാട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ ബി.ജെ.പി നേതാക്കള്‍ വന്‍ തുക കോഴവാങ്ങിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പാര്‍ട്ടി നിയമിച്ച അന്വേഷണ കമ്മീഷനാണ് നേതാക്കള്‍ കോഴ വാങ്ങിയതായി റിപ്പോര്‍ട്ട് നല്‍കിയത്.
ഇടപാടില്‍ രണ്ടു സംസ്ഥാന നേതാക്കള്‍ 5 കോടി 60 ലക്ഷം രൂപ വാങ്ങിയതായി അന്വേഷണ കമ്മിഷനു മുന്‍പാകെ സമ്മതിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് തുടങ്ങാന്‍ പണം നല്കിയെന്നു വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജ് ഉടമ ഷാജി സമ്മതിച്ചതായി കമ്മിഷന് റിപ്പോര്‍ട്ടില്‍ ഉണ്ട്. പണം കുഴല്‍പണമായാണ് ഡല്‍ഹിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
സഹകരണ സെല്‍ കണ്‍വീനര്‍ ആര്.എസ് വിനോദിനാണ് പണം നല്‍കിയത്. പണം വാങ്ങിയതായി വിനോദ് സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിക്കും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്.