'മോദി' പരാമര്‍ശം ആദ്യം നടത്തിയത് ബിജെപി നേതാവ് ഖുശ്ബു
Send us your feedback to audioarticles@vaarta.com
മോദി പരാമര്‍ശത്തിനു രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ തടവിന് വിധിവന്നതിനു പിന്നാലെ ബിജെപി നേതാവ് ഖുശ്ബു സുന്ദറിൻ്റെ പഴയ ട്വീറ്റ് വൈറലായി. മോദി എന്നതിൻ്റെ അര്‍ത്ഥം അഴിമതി എന്നാക്കി മാറ്റണമെന്നുള്ള ഖുശ്ബുവിൻ്റെ 2018-ലെ ട്വീറ്റാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഖുശ്ബു കോണ്‍ഗ്രസിലായിരുന്ന സമയത്താണ് ഇത്തരമൊരു ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഖുശ്ബുവിൻ്റെ പോസ്റ്റ് ഷെയർ ചെയ്യുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഖുശ്ബു നിലവില്‍ ദേശീയ വനിതാ കമ്മീഷന് അംഗമാണ്. ഖുശ്ബു സുന്ദര്‍ തൻ്റെ പഴയ ട്വീറ്റിനെക്കുറിച്ച് പ്രതികരിക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. എല്ലാ കള്ളന്മാർക്കും എങ്ങനെ പൊതുവായി മോദി എന്ന പേരു വന്നു എന്നായിരുന്നു രാഹുലിൻ്റെ ട്വീറ്റ്. 2019ലെ ഈ പരാമർശത്തിൻ്റെ പേരിലാണ് രാഹുലിന് സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. കോടതിവിധിയുടെ പശ്ചാത്തലത്തിൽ രാഹുൽഗാന്ധി എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെടുകയായിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout