ജനുവരി 7 നു തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ
Send us your feedback to audioarticles@vaarta.com
മേയറുടെ കത്തു വിവാദത്തിൽ പ്രതിഷേധിച്ച് ജനുവരി ഏഴിന് കോർപറേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ ബിജെപി ഹർത്താൽ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷ് അറിയിച്ചു. ജനുവരി ആറിന് ബിജെപി പ്രവർത്തകർ കോർപറേഷൻ വളയും. പ്രതിഷേധ സമരം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് സമരത്തിന് ആഹ്വാനം ചെയ്തതെന്നാണ് സൂചന. ഹർത്താലിന് മുന്നോടിയായി ജനുവരി 2 മുതൽ അഞ്ചുവരെ പദയാത്ര നടത്താനും ബിജെപി തീരുമാനിച്ചു.
കോർപറേഷനിലെ താൽക്കാലിക തസ്തികകളിലേക്ക് പരിഗണിക്കാൻ പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയർ ആര്യാ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എഴുതിയതായി പറയപ്പെടുന്ന കത്തിൻ്റെ പകർപ്പ് വാട്സാപ്പ് ഗ്രൂപ്പിലൂടെ പുറത്തു വന്നതോടെയാണ് വിവാദം ആരംഭിച്ചത്. മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധം തുടരുകയാണ്. എന്നാൽ മേയർ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments