ഭരണം കൈവിടാതെ ബിജെപി

ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനു കയ്യിലുണ്ടായിരുന്ന സീറ്റുകൾ കൈമോശം വന്നതും പ്രചാരണത്തിലെ ആരവം തിരഞ്ഞെടുപ്പു ഫലത്തിൽ നിലനിർത്താൻ ആം ആദ്മി പാർട്ടിക്ക് (എഎപി) സാധിക്കാതിരുന്നതുമാണ് ഗുജറാത്തിൽ വീണ്ടും താമര വിരിയാൻ സഹായിച്ചത്. നഗരപ്രദേശങ്ങളിൽ ബിജെപിക്കു പകരം മറ്റൊരു സാധ്യത വോട്ടർമാർക്കില്ല എന്നായിരുന്നു പാർട്ടിയുടെ അവകാശവാദം. ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു.

ബിജെപി സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു. ബിജെപിയുടെ ഹോം ഗ്രൗണ്ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചിരുന്നു.

More News

സാന്‍റോസ് കോച്ചിന് വിമര്‍ശനവുമായി ജോര്‍ജിന

സാന്‍റോസ് കോച്ചിന് വിമര്‍ശനവുമായി ജോര്‍ജിന

ഷാജി കൈലാസ് ചിത്രത്തിൽ നായിക-ഭാവന

നിഖില്‍ ആനന്ദിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിൽ ഭാവന നായികയാകുന്നു.

IFFK 2022 ചലച്ചിത്രമേളയ്ക്ക് നാളെ തിരി കൊളുത്തും

ഡിസംബര്‍ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും

അമ്മയും കുഞ്ഞും മരിച്ചത് ചികിത്സപിഴവെന്നു ആരോപണം - പോലീസ് കേസെടുത്തു

ആലപ്പുഴയിൽ ചികിത്സ പിഴവ് മൂലം അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.

ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ

മെഗാസ്റ്റാർ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ