ബി.ജെ.പിയും കോൺഗ്രസും ചേർന്ന് എൽ.ഡി.എഫിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്: മന്ത്രി മുഹമ്മദ് റിയാസ്
Send us your feedback to audioarticles@vaarta.com
എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസും ചേർന്ന് ശ്രമിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരു കൂട്ടരും ചേർന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. വികസന പ്രവർത്തനങ്ങളെയും ജനക്ഷേമ പ്രവർത്തങ്ങളെയും ജനങ്ങളുടെ സുരക്ഷ ഉറപ്പാപ്പാക്കാനുള്ള നടപടികളെയും പ്രതിപക്ഷം ചാടിവീണ് എതിർക്കുകയാണ്. എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട ദുരന്ത സംഭവങ്ങളെപ്പോലും രാഷ്ട്രീയവൽക്കരിക്കുകയാണ് എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ബിജെപിയാണ് മുഖ്യശത്രു എന്ന് കോണ്‍ഗ്രസ് പറയുമ്പോഴും അത് പ്രാവര്‍ത്തികമാകുന്നില്ല. താഴെത്തട്ടില്‍ ഉള്‍പ്പെടെ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഒരു പ്രവര്‍ത്തനവും നടത്തുന്നില്ല. ബിജെപിയുടെ തീരുമാനം നടപ്പിലാക്കാന്‍ കോണ്‍ഗ്രസിലെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് നടത്തിയ പ്രസ്താവന ചില കുബുദ്ധികൾ വക്രീകരിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ വീണാ ജോർജ് ഒരു തരത്തിലും തെറ്റായ പ്രസ്താവന നടത്തിയിട്ടില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.
Follow us on Google News and stay updated with the latest!
Comments