ബിനീഷ് കോടിയേരിയുടെ ഇ ഡി കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
Send us your feedback to audioarticles@vaarta.com
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം. വിചാരണ കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനില്‍ക്കില്ലെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. ലഹരിക്കടത്ത് കേസിൽ പ്രതി അല്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്തിൻ്റെ നിരീക്ഷണം.
കേസ് സ്‌റ്റേ ചെയ്‌തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണ കോടതിയിൽ ഹാജരാകേണ്ടതില്ല. 2020 ഒക്‌ടോബർ 29ന് ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തി നാടകീയമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ബിനീഷിനെ അറസ്‌റ്റ് ചെയ്യുക ആയിരുന്നു. ലഹരിക്കടത്ത് കേസിൽ പിടിയിലായ അനൂപ് മുഹമ്മദുമായി ചേർന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്ന് ആയിരുന്നു ഇ ഡിയുടെ കണ്ടെത്തൽ. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ ഡി ആരോപിച്ചിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout