ബിജുമേനോന്റെ നായികയായി അഞ്ജലി എത്തുന്നു

  • IndiaGlitz, [Monday,August 14 2017]

അങ്ങാടി തെരു' എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അഞ്ജലി. അങ്ങാടി തെരുവിന്റെ വിജയം കൈനിറയെ ചിത്രങ്ങളാണ് അഞ്ജലിക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ, മലയാളത്തിൽ ബിജുമേനോന്റെ നായികയായി 'റോസാപ്പൂ'വിലൂടെ വീണ്ടും എത്തുകയാണ് ഈ തെലുഗു സുന്ദരി. നേരത്തെ ജയസൂര്യ നായകനായ 'പയ്യൻസി'ലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തിൽ അഞ്ജലിയുടേതെന്ന് സംവിധായകൻ വിനു ജോസഫ് പറഞ്ഞു. ബിജുമേനോനെ കൂടാതെ ദിലീഷ് പോത്തൻ, സൗബിൻ സഹീർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ 145ഓളം കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിൽ ഓരോരുത്തർക്കും അവരുടേതായ പ്രാധാന്യമുണ്ടെന്ന് സംവിധായകൻ പറഞ്ഞു.

ചെന്നൈ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങൾ ലൊക്കേഷനുകളാകുന്ന സിനിമയുടെ ചിത്രീകരണം ആഗസ്‌റ്റ് 23ന് ആരംഭിക്കും.