വമ്പൻ ഹിറ്റടിച്ച് '2018 Everyone Is A Hero' സിനിമയുടെ ട്രെയ്ലർ
Send us your feedback to audioarticles@vaarta.com
ജൂഡ് ആന്തണി ജോസഫിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ '2018 Everyone Is A Hero' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. ട്രെയ്ലറിനു പ്രേക്ഷകർ നൽകിയ ഗംഭീര വരവേൽപിന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ നന്ദി അറിയിച്ചു. വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മഹാപ്രളയം കേരളത്തെ ഒന്നാകെ ദുരിതത്തിലാക്കിയ വർഷമായിരുന്നു 2018. ആദ്യം ഭയത്തിൻ്റെയും ആശങ്കയുടെയും തീവിത്തുകൾ ജനങ്ങൾക്കിടെ പാകിയെങ്കിലും പിന്നീടങ്ങോട്ട് നാം കണ്ടതും കേട്ടതും ചെറുത്തു നിൽപ്പിൻ്റെയും കൂട്ടായ്മയുടെയും സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും കഥകളാണ്. ഒറ്റകെട്ടായി കേരളക്കര പോരാടി ജയിച്ച പ്രളയത്തെയും അതിൻ്റെ കെടുതികളെയും ആധാരമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ചിത്രമാണ് '2018 Everyone Is A Hero'. മേയ് അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും.
ട്രെയ്ലർ ഇതുവരെ കണ്ടത് രണ്ട് മില്യൺ പ്രേക്ഷകരാണ്. പ്രളയ ദിനങ്ങളുടെ ഭീകരതയെയും തുടർന്നുണ്ടായ മനുഷ്യാവസ്ഥയെ യഥാർഥ്യ ബോധത്തോടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ ജൂഡ് ആന്തണിയും സംഘവും അശ്രാന്ത പരിശ്രമമാണ് നടത്തിയത്. സമീപകാല മലയാള സിനിമകളിൽ ഏറ്റവും വലിയ താരസാനിധ്യമുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സഹ തിരകഥാകൃത്ത്: അഖിൽ പി ധർമജൻ. ചിത്രസംയോജനം: ചമൻ ചാക്കോ. സംഗീതം: നോബിൻ പോൾ.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments