ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, നാദിർഷ കൂട്ടുകെട്ട് വീണ്ടും

  • IndiaGlitz, [Tuesday,February 14 2023]

ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം മൂവരും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൻ്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണെന്ന് ചിത്രത്തിൻ്റെ നിർമ്മാതാവ് കൂടിയായ ബാദുഷ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ബാദുഷാ സിനിമാസിൻ്റെയും പെന്‍ ആന്‍ഡ് പേപ്പറിൻ്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാതാക്കൾ. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. വെടിക്കെട്ട് ആണ് വിഷ്ണുവും ബിബിനും അവസാനമായി ഒന്നിച്ച ചിത്രം. ഇവർ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. ജയസൂര്യ നായകനായെത്തി ഈശോയാണ് നാദിർഷ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

More News

ദി ഗ്രേറ്റ് എസ്കേപ്പ്: ഹെവി ആക്ഷനുമായി ബാബു ആൻ്റണിയും മക്കളും

ദി ഗ്രേറ്റ് എസ്കേപ്പ്: ഹെവി ആക്ഷനുമായി ബാബു ആൻ്റണിയും മക്കളും

ബി.ബി.സി ഓഫീസുകളിലെ റെയ്ഡിനെ പരിഹസിച്ച് ജയറാം രമേശ്

ബി.ബി.സി ഓഫീസുകളിലെ റെയ്ഡിനെ പരിഹസിച്ച് ജയറാം രമേശ്

രാഹുൽ ഗാന്ധി അയച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു

രാഹുൽ ഗാന്ധി അയച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു

വരാഹരൂപം പാട്ടിൻ്റെ പകർപ്പവകാശ ലംഘനം: പൃഥ്വിരാജിൻ്റെ മൊഴിയെടുക്കും

വരാഹരൂപം പാട്ടിൻ്റെ പകർപ്പവകാശ ലംഘനം: പൃഥ്വിരാജിൻ്റെ മൊഴിയെടുക്കും

അഞ്ചു വർഷമായി കേരളം കണക്കുകൾ നൽകിയിട്ടില്ല: നിർമ്മല സീതാരാമൻ

അഞ്ചു വർഷമായി കേരളം കണക്കുകൾ നൽകിയിട്ടില്ല: നിർമ്മല സീതാരാമൻ