ഭാവനയുടെ വിവാഹം ഒക്ടോബറിൽ

  • IndiaGlitz, [Thursday,May 04 2017]

പൃഥ്വിരാജ് നായകനാവുന്ന ആദം ജോവാന്റെ ചിത്രീകരണ തിരക്കിലാണ് ഭാവന. അതിനിടയിൽ താരത്തിന്റെ വിവാഹ തീയതി അമ്മ പുഷ്പ പുറത്തുവിട്ടു. മാർച്ചിലായിരുന്നു കന്നട സിനിമാ നിർമാതാവായ നവീനുമായി താരത്തിന്റെ വിവാഹനിശ്ചയം.
ഒക്ടോബർ 27നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. തൃശൂരിൽ വച്ചാണ് വിവാഹം. വലിയ ആർഭാടങ്ങളൊന്നും ഇല്ലാതെ സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന വിവാഹമായിരിക്കുമെന്നും അവർ വ്യക്തമാക്കി. മെയ് അവസാനത്തോടെ ഷൂട്ടിംഗ് പൂർത്തിയാക്കി ഭാവന സ്കോട്ട്ലന്റിൽ നിന്നും തിരികെ എത്തും.
അഞ്ചു വർഷം മുന്പാണ് ഭാവനയും നവീനും കണ്ടുമുട്ടിയത്. രണ്ട് വർഷം മുന്പ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഭാവനയുടെ അച്ഛന്റെയും നവീന്റെ അമ്മയുടെയും മരണം മൂലം അത് മാറ്റിവയ്ക്കുക ആയിരുന്നു. ആദം ജോവാൻ കൂടാതെ അഡ്വൻജേസ് ഒഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിലും ഭാവനയാണ് നായിക