തമിഴിലേക്ക് തിരിച്ചു വരവിനൊരുങ്ങി ഭാവന

  • IndiaGlitz, [Wednesday,June 07 2023]

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന തമിഴിലേക്ക് 'ദ ഡോര്‍’ എന്ന ചിത്രത്തിലൂടെ തിരിച്ച് വരുന്നു. ജൂണ്‍ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ നവീനും ഭാവനയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഭാവനയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഭാവനയുടെ സഹോദരന്‍ ജയദേവാണ്. ഭാവനയുടെ ഭര്‍ത്താവ് നവീന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ നാലു ഭാഷകളിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്. ഭാവനയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി പ്രിയപ്പെട്ടവൾക്ക് ജന്മദിന സമ്മാനം നൽകിയിരിക്കുകയാണ് നവീനും ജയരാജും. അജിത്തിനൊപ്പം നായികയായി എത്തിയ ‘അസല്‍’ ആയിരുന്നു ഇതിന് മുന്‍പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഭാവന മലയാള സിനിമയിലേക്ക് എത്തിയത്.

More News

കരീം ബെൻസെമ ഇത്തിഹാദിലേക്ക്

കരീം ബെൻസെമ ഇത്തിഹാദിലേക്ക്

'ഈറ്റ് റൈറ്റ് കേരള' ഉദ്ഘാടനം ഇന്ന്

'ഈറ്റ് റൈറ്റ് കേരള' ഉദ്ഘാടനം ഇന്ന്

റെക്കോർഡ് വിലയിൽ OTT, മ്യൂസിക്, സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി ജവാൻ

റെക്കോർഡ് വിലയിൽ OTT, മ്യൂസിക്, സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി ജവാൻ

സംസ്ഥാനത്ത് രണ്ടു ദിവസം തീയേറ്ററുകൾ അടച്ചിടും

സംസ്ഥാനത്ത് രണ്ടു ദിവസം തീയേറ്ററുകൾ അടച്ചിടും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ തുടക്കം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ തുടക്കം