മികച്ച ആഭ്യന്തരമന്ത്രി കോടിയേരി: മുന്‍ ഡിജിപി ബി.സന്ധ്യ
Send us your feedback to audioarticles@vaarta.com
കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു മികച്ച ആഭ്യന്തര മന്ത്രി എന്ന് മുന്‍ ഡിജിപി ബി.സന്ധ്യ അഭിപ്രായപ്പെട്ടു. പറയുന്ന കാര്യം കേള്‍ക്കാനും അതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ ചെയ്യാനും കോടിയേരി ശ്രമിച്ചിരുന്നു. അതേസമയം പിണറായി വിജയന് മുഖ്യമന്ത്രി ആയപ്പോള്‍ താന്‍ സോണല്‍ എഡിജിപി ആയിരുന്നു. രണ്ടര വര്‍ഷമായി പൊലീസിന്റെ ഭാഗമായിരുന്നില്ല, എന്നാല്‍ ചില സാഹചര്യങ്ങളില്‍ അദ്ദേഹം തന്റെ പ്രൊഫഷണല്‍ അഭിപ്രായങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും ബി. സന്ധ്യ പറഞ്ഞു.
കെ കരുണാകരനും നയനാരും മുഖ്യമന്ത്രിയായിരുന്ന സമയം തനിക്ക് നല്ല പിന്തുണ നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പൊലീസിന് ഒരിക്കലും ഗ്യാലറിക്ക് വേണ്ടി കളിക്കാൻ കഴിയില്ല. എല്ലാ കേസുകൾക്കും ഒരു പോലെയാണ് പ്രാധാന്യം. ഹൈ-പ്രൊഫൈൽ കേസുകൾ അന്വേഷിക്കുമ്പോൾ മാധ്യമങ്ങൾ പിന്നാലെ വരാറുണ്ട് എന്നാൽ മാധ്യമങ്ങൾക്ക് വേണ്ടി സമയം കളയാൻ ഉദ്യോഗസ്ഥർക്കാവില്ല. ജിഷ വധക്കേസ് അന്വേഷണത്തിലും നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലും വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിമർശനം ഉന്നയിക്കുന്നവർക്ക് തന്നെ അറിയാം അത് വ്യാജമാണെന്ന് അതുകൊണ്ട് തന്നെ ആ പ്രശ്നങ്ങൾ എന്നെ ബാധിച്ചിട്ടില്ല എന്ന് ബി.സന്ധ്യ പറയുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com