മികച്ച സംവിധായകൻ ബേസിൽ ജോസഫ്

ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന സിനിമയുടെ സംവിധാനത്തിനാണ് ബേസിലിനെ തേടി പുരസ്‌കാരമെത്തിയത്. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡിൽ 16 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ച സംവിധായകനുള്ള അവാർഡാണ് ബേസിൽ കരസ്ഥമാക്കിയത്.

സിംഗപ്പൂരില്‍ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സ് 2022ൽ മികച്ച സംവിധായകനായി എന്നെ തെരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇൻഡസ്ട്രിയെ പ്രതിനിധീകരിച്ച് ഈ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിൽ‌ അഭിമാനമുണ്ട്. ഈ പുരസ്കാരം നമ്മളെ ആഗോളതലത്തിലേക്ക് ഉയർത്തുമെന്ന് ഉറപ്പാണ്’' എന്ന് സമൂഹമാധ്യമങ്ങളിലൂടെ ബേസിൽ അറിയിച്ചു. സിനിമയിലെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും നെറ്റ്ഫ്ലിക്സിനും ബേസിൽ നന്ദി അറിയിക്കുകയും ചെയ്തു. ടൊവിനോ തോമസ്, സഞ്ജു സാംസൺ, സൈജു കുറിപ്പ്, സിജു വിൽസൺ തുടങ്ങിയ നിരവധി പ്രമുഖർ ബേസിലിന് ആശംസയുമായി രംഗത്തെത്തി.
 

More News

എംഎല്‍എയെ പരസ്യമായി അപമാനിച്ചു; പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.

എംഎല്‍എയെ പരസ്യമായി അപമാനിച്ചു; പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.

ഗുജറാത്തില്‍ പുതിയ സർക്കാർ തിങ്കളാഴ്ച ചുമതലയേൽക്കും

ഗുജറാത്തില്‍ പുതിയ സർക്കാർ തിങ്കളാഴ്ച ചുമതലയേൽക്കും

സജി ചെറിയാൻ അയോഗ്യനല്ലെന്ന് ഹൈകോടതി

എംഎല്‍എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.

കെ.ഗിരിജ വർമ ഓർമയായി

സംഗീതജ്ഞ തൃപ്പൂണിത്തുറ ഗിരിജ വർമ്മ അന്തരിച്ചു

ഭരണം കൈവിടാതെ ബിജെപി

ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി