ബി പോസിറ്റിവ്: മഞ്ജു വാര്യർ
- IndiaGlitz, [Friday,September 15 2017]
മഞ്ജു വാര്യർ, കോടീശ്വരനുമായി വിവാഹം, തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി അങ്ങനെയങ്ങനെ നിരവധി റിപ്പോർട്ടുകളാണ് മഞ്ജുവിനെ ചുറ്റിപ്പറ്റി വന്നത്.
പറയുന്നവർ എന്തും പറഞ്ഞോട്ടെ , പുഞ്ചിരിയോടെ തള്ളിക്കളയുക. പോസറ്റീവായി ഇരിക്കുക - മഞ്ജു വാര്യർ പറഞ്ഞു.
അവിടെയും ഇവിടെയും വരുന്ന വാർത്തകളൊന്നും ആരും വിശ്വസിക്കരുതെന്നും മഞ്ജു വാര്യർ പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ടോ ഫേസ്ബുക്ക് പേജ് വഴിയോ പറയും. അതാണ് തന്റെ പതിവും രീതിയും. ആരാധകരുമായി നേരിട്ട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും മഞ്ജു കൂട്ടിച്ചേർത്തു.