രജനികാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് കൈമാറി ബിസിസിഐ
Send us your feedback to audioarticles@vaarta.com
2023 ഐസിസി ഏകദിന ലോകകപ്പുമായി ബന്ധപ്പെട്ട് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് സമ്മാനിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരിട്ടെത്തിയാണ് രജനികാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് സമ്മാനിച്ചത്. ഇതിൻ്റെ വിവരവും ചിത്രവും ബിസിസിഐ എക്സ് ഹാന്‍ഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൻ്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലും ചിത്രം പങ്കു വച്ചിട്ടുണ്ട്.
2023 ഐസിസി ഏകദിന ലോകകപ്പുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ ഇതിഹാസതാരങ്ങള്‍ക്ക് ഗോള്‍ഡന്‍ ടിക്കറ്റ് നല്‍കുന്നത്. ഇതിഹാസ നടനെ 'സിനിമയ്ക്കപ്പുറമുള്ള പ്രതിഭാസം' എന്നാണ് ഈ പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. "തലൈവർ 2023ലെ ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പിൽ ഞങ്ങളുടെ വിശിഷ്ടാതിഥിയായി പങ്കെടുക്കും. അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിലാകും ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കം നടക്കുക എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്"- ബിസിസിഐ എക്സിൽ കുറിച്ചു. ഗ്രൗണ്ട് സീറോ മുതൽ എല്ലാ മത്സരങ്ങൾക്കും പ്രവേശനം ലഭിക്കും എന്നതാണ് ഗോൾഡൻ ടിക്കറ്റുകളുടെ പ്രത്യേകത. നേരത്തെ അമിതാഭ് ബച്ചനും സച്ചിന് ടെന്‍ഡുല്‍ക്കറിനും ബിസിസിഐ ഗോള്‍ഡന്‍ ടിക്കറ്റ് സമ്മാനിച്ചിരുന്നു. ലോക കപ്പിൻ്റെ ഉദ്ഘാടന വേദിയില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഉണ്ടാകുമെന്ന് ബിസിസിഐ വ്യക്തമാക്കി.
Follow us on Google News and stay updated with the latest!
Comments