ബിബിസി ചെയർമാൻ രാജി വെച്ചു

  • IndiaGlitz, [Saturday,April 29 2023]

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജി വെക്കുന്നതായി പ്രഖ്യാപിച്ചു. ബോറിസിന് വായ്പ ലഭിക്കുന്നതിനായി ഷാർപ്പ് നിയമ ലംഘനം നടത്തിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഷാർപ്പിന്റെ നിയമനത്തിൽ ചട്ടലംഘനം എന്തെങ്കിലും നടന്നിരുന്നോ എന്നതിലായിരുന്നു അന്വേഷണം. ബിബിസിയുടെ ചെയർമാൻ സ്ഥാനത്തേക്കുള്ള റിച്ചാർഡ് ഷാർപ്പിൻ്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണം നടന്നിരുന്നു. 2021ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ബോറിസ് ജോൺസണ് 800,000 പൗണ്ട് (1 മില്യൺ ഡോളർ) ലോൺ സംഘടിപ്പിച്ച് നൽകിയതിൽ ഷാർപ്പിന്റെ പങ്ക് തെളിഞ്ഞതിനെ തുടർന്നാണ് രാജി. ചട്ടലംഘനം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്നാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് റിച്ചാർഡ് ഷാർപ്പ് രാജിക്കത്തിൽ വ്യക്തമാക്കുന്നുണ്ട്.