'ബസൂക്ക'; മമ്മൂട്ടിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി

  • IndiaGlitz, [Monday,August 07 2023]

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബസൂക്ക’. ചിത്രത്തില്‍ തൻ്റെ ഭാഗത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് മമ്മൂക്ക. 45 ദിവസം കൊണ്ടാണ് മമ്മൂട്ടി ചിത്രം പൂര്‍ത്തിയാക്കിയത്. ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ‘ബസൂക്ക’ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക. ഗൗതം മേനോന്റെ പ്രധാന സീക്വന്‍സുകളാണ് ഇനി ചിത്രീകരിക്കാനുള്ളത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ സിനിമയുടെ ചിത്രീകരണം മുഴുവനായും പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

ഡിനോ ഡെന്നിസ് തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ക്രൈം ഡ്രാമ ജോണറിലാണ് ബസൂക്ക എത്തുന്നത്. ചിത്രത്തിൻ്റെ ബസൂക്കയുടെ ഫസ്റ്റ് ലുക്ക് വളരെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നു. മലയാളത്തിലെ പ്രശസ്ത തിരക്കഥാ കൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് 'ബസൂക്ക' സംവിധാനം ചെയ്യുന്ന ഡിനോ ഡെന്നിസ്.

More News

രാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു

രാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു

'ദ എലിഫന്റ് വിസ്പറേഴ്സ്' സംവിധായികയ്ക്കും നിർമാതാക്കൾക്കും എതിരെ ബൊമ്മനും ബെല്ലിയും

'ദ എലിഫന്റ് വിസ്പറേഴ്സ്' സംവിധായികയ്ക്കും നിർമാതാക്കൾക്കും എതിരെ ബൊമ്മനും ബെല്ലിയും

ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണം: വി.ഡി.സതീശൻ

ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണം: വി.ഡി.സതീശൻ

ആസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ: പ്രണോയ്, പ്രിയാൻഷു സെമിയിൽ

ആസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ: പ്രണോയ്, പ്രിയാൻഷു സെമിയിൽ

സ്റ്റേ ലഭിച്ചത് കൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരൻ അല്ലാതാകുന്നില്ല: അനിൽ ആന്റണി

സ്റ്റേ ലഭിച്ചത് കൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരൻ അല്ലാതാകുന്നില്ല: അനിൽ ആന്റണി