ബേസിൽ ജോസഫ് അച്ഛനായി: കുഞ്ഞിൻ്റെ പേര് ഹോപ് എലിസബത്ത് ബേസിൽ
Send us your feedback to audioarticles@vaarta.com
നടനും സംവിധായകനുമായ ബേസില്‍ ജോസഫിനും ഭാര്യ എലിസബത്തിനും പെണ്‍കുഞ്ഞ് ജനിച്ചു. വാർത്ത ബേസിൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചത്. കുഞ്ഞിനും ഭാര്യ എലിസബത്തിനൊപ്പമുള്ള ചിത്രവും ബേസിൽ പങ്കുവെച്ചിട്ടുണ്ട്. 2017–ലായിരുന്നു ബേസിലിൻ്റെയും എലിസബത്തിൻ്റെയും വിവാഹം. വിനീത് ശ്രീനിവാസൻ, രജിഷ വിജയൻ, അർജുൻ അശോകൻ, അന്ന ബെൻ, ഐമ റോസ്മി, അപർണ ദാസ്, വിജയ് ബാബു തുടങ്ങി നിരവധിപ്പേരാണ് ബേസിലിന് ആശംസകളുമായി എത്തിയത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ബേസിൽ പിന്നീട് നടനായും പ്രശസ്തിനേടി. മൂന്ന് സിനിമകളാണ് ബേസില്‍ ഇതുവരെ സംവിധാനം ചെയ്തത്. 'മിന്നൽ മുരളി'യിലൂടെ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് പുരസ്കാരവും താരത്തെ തേടിയെത്തി. കഴിഞ്ഞ വര്‍ഷം ബേസില്‍ കേന്ദ്ര കഥാപാത്രമായി എത്തിയ പാല്‍ത്തൂ ജാന്‍വര്‍, ജയ ജയ ജയ ഹേ ഉള്‍പ്പെടെയുള്ള സിനിമകൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്ന ചിത്രങ്ങളായിരുന്നു.
Follow us on Google News and stay updated with the latest!
Comments