ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ: വീണാ ജോർജ്
Send us your feedback to audioarticles@vaarta.com
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് യുഡിഎഫ് ഉന്നയിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പുതുപ്പള്ളിയിലെ വികസനങ്ങളെപ്പറ്റി ചർച്ച നടത്താൻ തയാറാവാത്ത യുഡിഎഫ് ഉന്നയിക്കുന്നത് അനാവശ്യ ആരോപണങ്ങൾ ആണ്. ഈ വേട്ടയാടൽ തുടങ്ങിയിട്ട് കാലങ്ങളേറെയായെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് വികസനം ചർച്ച ചെയ്യാമെന്ന് ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക് സി തോമസ് ആവർത്തിച്ച് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
വളരെ പ്രധാനപ്പെട്ട ഈ തിരഞ്ഞെടുപ്പിൽ ജനം വികസനമാണ് ചർച്ച ചെയ്യുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പ്രതിപക്ഷമെന്നും തിരഞ്ഞെടുപ്പിനെ ഇങ്ങനെയല്ല നേരിടേണ്ടതെന്നും മന്ത്രി പ്രതികരിച്ചു. എത്രയെത്ര നുണ ബോംബുകൾ മുഖ്യമന്ത്രിക്കെതിരെ പടച്ചുവിട്ടു. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ചർച്ചയാവേണ്ടതെന്നും വീണാ ജോർജ് വ്യക്തമാക്കി.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com