മെസ്സിയുടെ വരവ് പ്രതീക്ഷിച്ച് ബാഴ്‌സലോണ

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് ബാഴ്സലോണ. നിലവിൽ ബാഴ്സയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണ്. താരം സ്പാനിഷ് ലീഗിലേക്ക് മടങ്ങി വരാൻ തീരുമാനിച്ചാൽ അത് താങ്ങുന്നതിന് വേണ്ടി ക്ലബ്ബ് സാമ്പത്തിക പുനഃക്രമീകരണം നടത്തിവരികയാണ്. സ്പാനിഷ് ലീഗിൻ്റെ സാമ്പത്തിക നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയും ക്ലബ്ബിന് വെല്ലുവിളിയാണ്. അതേസമയം മെസ്സിയുടെ അച്ഛനും താരത്തിൻ്റെ ഏജന്റുമായ ജോർഗെ മെസ്സി ഏറ്റവും പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.

മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങിയെത്താൻ താല്പര്യപ്പെടുന്നുവെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞതായാണ് റിപ്പോർട്ട്. തനിക്കും മെസ്സി ബാഴ്സയിൽ എത്തുന്നത് തന്നെയാണ് താല്പര്യം. ക്ലബുമായുള്ള ചർച്ചകൾ അനുകൂലമായ രീതിയിലാണ് നടക്കുന്നത്. വൈകാതെ തന്നെ നല്ല വാർത്ത പ്രതീക്ഷിക്കാമെന്നും ജോർഗെ മെസ്സി പറഞ്ഞു. സീസണിനൊടുവിൽ മെസ്സി പിഎസ്ജി വിടുമെന്ന് ഉറപ്പായതോടെ താരത്തിന് റെക്കോഡ് പ്രതിഫലം വാഗ്ദാനം ചെയ്ത് സൗദി ക്ലബ്ബ് അൽ ഹിലാൽ രംഗത്തെത്തിയിരുന്നു. 3270 കോടി രൂപ വാർഷിക പ്രതിഫല വാഗ്ദാനമാണ് ക്ലബ്ബ് നൽകിയത്.

More News

കെ ഫോൺ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കെ ഫോൺ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒഡീഷ ട്രെയിൻ ദുരന്തം: തിരിച്ചറിയാത്ത മൃതദേഹങ്ങൾ സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകൾ സജ്ജമാക്കും

ഒഡീഷ ട്രെയിൻ ദുരന്തം: തിരിച്ചറിയാത്ത മൃതദേഹങ്ങൾ സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകൾ സജ്ജമാക്കും

കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക്

കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക്

മികച്ച ആഭ്യന്തരമന്ത്രി കോടിയേരി: മുന്‍ ഡിജിപി ബി.സന്ധ്യ

മികച്ച ആഭ്യന്തരമന്ത്രി കോടിയേരി: മുന്‍ ഡിജിപി ബി.സന്ധ്യ

'ചാട്ടുളി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

'ചാട്ടുളി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി