നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു
Send us your feedback to audioarticles@vaarta.com
നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു. നടിയും മോഡലുമായ എലീന കാതറിനാണ് വധു. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാസമായിരുന്നു ബാലു എലീനയെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാനിധ്യത്തിൽ പ്രൊപ്പോസ് ചെയ്തത്. പ്രൊപ്പോസ് ചെയ്തതിന്റെ സന്തോഷവും വിവാഹ വാർത്തയും എലീനയാണ് ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചത്.
പ്രണയാഭ്യർത്ഥന മുതൽ തന്റെ പെണ്ണുകാണൽ ചടങ് വരെയുള്ള സന്തോഷ നിമിഷങ്ങളും എലീന പങ്കുവെക്കാൻ മറന്നില്ല. ഫെബ്രുവരിയിലാവും വിവാഹ നിശ്ചയം.
മോഡലിങ് രംഗത്ത് സജീവമായ എലീന മിസ് ഡീവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. തുടർന്ന് ചില ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളും ചെയ്തിട്ടുണ്ട്. ഇരുവരും 'വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout