ബാലയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന് ഭാര്യ എലിസബത്ത്
- IndiaGlitz, [Saturday,April 29 2023]
ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ബാലയുടെ നിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്ന് ഭാര്യ ഡോ. എലിസബത്ത് ഉദയൻ യൂട്യൂബ് വീഡിയോയിലൂടെ അറിയിച്ചു. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി ബാല ആരോഗ്യം വീണ്ടെടുത്തു വരികയാണ്. താൻ ഇനി കുറച്ചു കാലം ജോലിയിൽ നിന്ന് വിട്ടുനിൽക്കുക ആണെന്നും അവർ അറിയിച്ചു. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ എലിസബത്ത് തുടർന്നും പ്രാർത്ഥനകൾ വേണമെന്ന് ആവശ്യപ്പെട്ടു.
എല്ലാവര്‍ക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ ഒന്നര രണ്ടു മാസമായി ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്. എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടായിരുന്നു. കുറേ പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചുമൊക്ക കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രാര്‍ഥനകള്‍ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടന്‍ ബെറ്റര്‍ ആയിട്ടുണ്ട്. ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി. ആരോഗ്യം വീണ്ടെടുത്തു വരികയാണ്. ഞാന്‍ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും'' എന്നാണ് എലിസബത്ത് പറയുന്നത്. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിൽ ആയിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്കു തിരികെ എത്തുകയായിരുന്നു.