മകളുടെ പിറന്നാൾ ദിനത്തിൽ വീഡിയോ പങ്കുവെച്ച് ബാല
Send us your feedback to audioarticles@vaarta.com
മകൾ അവന്തിക (പാപ്പു)യുടെ ജന്മദിനത്തിൽ വളരെ വികാര നിർഭരമായ വീഡിയോ പങ്കുവെച്ച് നടൻ ബാല. പാപ്പുവിൻ്റെ പിറന്നാൾ ദിവസം തന്നെ ആരും വിളിക്കാത്തതിൽ ഉള്ള വിഷമമാണ് അദ്ദേഹം പങ്കുവച്ചത്. ആരൊക്കെ മറന്നാലും പാപ്പുവിന് കൂട്ടായി അച്ഛൻ ഉണ്ടാകും എന്നും സ്നേഹം മാത്രമാണ് മകളോട് ഉള്ളതെന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്.
"ആത്മാര്‍ത്ഥമായി സ്‌നേഹിച്ചുകഴിഞ്ഞാല്‍ മരിച്ചാലും ശരി ചില ഓര്‍മകള്‍ പോകത്തില്ല. കുറച്ചു കഴിഞ്ഞാല്‍ ചില ഓര്‍മകള്‍ മാറി വരും. എന്നെ സംബന്ധിച്ച് എൻ്റെ മകളെക്കുറിച്ചുള്ള ഓര്‍മ മാത്രം ഈ ജന്മത്തില്‍ മറക്കാനാവില്ല. എൻ്റെ മകളെ കുറിച്ചുള്ള ഓര്‍മകള്‍ എനിക്ക് മറക്കാനാവില്ല. എന്നെ സ്‌നേഹിക്കുന്നവര്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഞാന്‍ സഹായിച്ചവര്‍ ഒരുപാട് പേര്, എൻ്റെ വീട്ടിലെ ആളുകള്‍ ആരെങ്കിലും ഒരാള്‍ക്ക് എന്നെ വിളിക്കാമായിരുന്നില്ലേ, ഇത്രയും നേരം കാത്തിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ പാപ്പു, എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു. ഞാൻ ഇന്ന് മീഡിയയെ കണ്ടതാണ് ഒറ്റ ആള് പോലും ചോദിച്ചില്ല. എത്ര അഭിമുഖങ്ങൾ ഞാൻ കൊടുത്തിട്ടുണ്ട്, അവർ പോലും എന്നോട് ഇന്നത്തെ ദിവസത്തിൻ്റെ പ്രത്യേകത ചോദിച്ചില്ല. എല്ലാവരും മറന്നു. പാപ്പു നിൻ്റെ അടുത്ത് തന്നെ ഞാനുണ്ട്. പാപ്പു നിനക്ക് അച്ഛനുണ്ട്. ഹാപ്പി ബർത്ത് ഡേ പാപ്പു.’’- മകൾക്ക് പിറന്നാൾ ആശംസിച്ച് പങ്കുവച്ച വിഡിയോയിൽ ബാല പറയുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments