ലോക കപ്പ് ടീമിൽ നിന്ന് അക്സർ പട്ടേൽ പുറത്ത്

ഏകദിന ലോക കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്തി. സെപ്റ്റംബര്‍ അഞ്ചിന് പ്രഖ്യാപിച്ച 15 അംഗ ടീമില്‍ അശ്വിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പരുക്കേറ്റ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പകരക്കാരനായാണ് അശ്വിനെ ടീമിലെടുത്തത്. ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനിടെയാണ് അക്‌സര്‍ പട്ടേലിനു പരുക്കേറ്റത്. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം അശ്വിന് ടീമിലെത്താൻ സഹായകമായി.

ഓസ്‌ട്രേലിയന്‍ പരമ്പരയിലെ അവസാന ഏകദിനത്തിനുള്ള ടീമില്‍ അക്‌സറിനെ ഉള്‍പ്പെടുത്തിയിരുന്നു എങ്കിലും പരുക്ക് ഭേദം ആകാത്തതിനാല്‍ കളിക്കാനായില്ല. ഏഷ്യാ കപ്പ് മത്സരത്തിനിടെ പരിക്കേറ്റ അക്സർ പട്ടേൽ ഇതുവരെ സുഖം പ്രാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ്.

More News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പി ആര്‍ അരവിന്ദാക്ഷനെ ഇഡി വീണ്ടും കസ്‌റ്റഡിയില്‍ വാങ്ങും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പി ആര്‍ അരവിന്ദാക്ഷനെ ഇഡി വീണ്ടും കസ്‌റ്റഡിയില്‍ വാങ്ങും

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി

മണിപ്പൂരിൽ വിദ്യാർത്ഥികളുടെ കൊലപാതകം; സിബിഐ അന്വേഷണം ആരംഭിച്ചു

മണിപ്പൂരിൽ വിദ്യാർത്ഥികളുടെ കൊലപാതകം; സിബിഐ അന്വേഷണം ആരംഭിച്ചു

പുരി ജഗന്നാഥിന് പിറന്നാൾ ആശംസകൾ നേർന്ന് 'ഡബിൾ ഐ സ്മാർട്' ടീം

പുരി ജഗന്നാഥിന് പിറന്നാൾ ആശംസകൾ നേർന്ന് 'ഡബിൾ ഐ സ്മാർട്' ടീം

ചേതൻ കുമാർ- രാക്ഷ് രാം ചിത്രം 'ബർമ' ഒരുങ്ങുന്നു

ചേതൻ കുമാർ- രാക്ഷ് രാം ചിത്രം 'ബർമ' ഒരുങ്ങുന്നു