ആസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ: പ്രണോയ്, പ്രിയാൻഷു സെമിയിൽ

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2023 സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ മലയാളി താരം എച്എസ് പ്രണോയ്, പ്രിയാന്‍ഷു എന്നിവർ സെമി ബെര്‍ത്ത് ഉറപ്പാക്കി. ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തില്‍ കിഡംബി ശ്രീകാന്തിനെ ഇന്ത്യയുടെ തന്നെ പ്രിയാന്‍ഷു രജാവത് അട്ടിമറിച്ചു. അതേസമയം വനിതാ വിഭാഗത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ പി വി സിന്ധു ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു.

റാം സീഡായ പ്രണോയ് ലോക രണ്ടാം നമ്പര്‍ താരവും നിലവിലെ ഒളിമ്പിക് മെഡല്‍ ജേതാവുമായ ആന്റണി ജിന്റിംഗിനെയാണ് കീഴടക്കിയത്.16-21, 21-17, 21-14 എന്ന സ്‌കോറിനാണ് പ്രാണോയുടെ വിജയം. പ്രണോയ്, പ്രിയാന്‍ഷു എന്നിവര്‍ സെമിയിലേക്ക് കടന്നതോടെ ഇന്ത്യ ഒരു മെഡലും ഉറപ്പാക്കി. അതേസമയം, രണ്ടു തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി.സിന്ധു അമേരിക്കയുടെ ലോക 12ാം നമ്പർ താരം ബീവെൻ ഷാങ്ങിനോട് തോറ്റ് പുറത്തായി. സ്കോർ: 12-21 17-21. ടൂര്‍ണമെന്റിലെ രണ്ടാം സെമി ഇന്ത്യന്‍ താരങ്ങള്‍ തമ്മിലായിരിക്കും.

More News

സ്റ്റേ ലഭിച്ചത് കൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരൻ അല്ലാതാകുന്നില്ല: അനിൽ ആന്റണി

സ്റ്റേ ലഭിച്ചത് കൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരൻ അല്ലാതാകുന്നില്ല: അനിൽ ആന്റണി

തോക്കുചൂണ്ടി വധഭീഷണി മുഴക്കിയതായി നടൻ ബാലക്കെതിരെ പരാതി

തോക്കുചൂണ്ടി വധഭീഷണി മുഴക്കിയതായി നടൻ ബാലക്കെതിരെ പരാതി

ഇൻസ്‌പെക്ടർ അർജുൻ വർമയായി ദുല്‍ഖര്‍; 'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്' ട്രെയിലർ പുറത്ത്

ഇൻസ്‌പെക്ടർ അർജുൻ വർമയായി ദുല്‍ഖര്‍; 'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്' ട്രെയിലർ പുറത്ത്

വിഷയം ആറ്റം ബോംബിനേക്കാള്‍ അപകടകരം: അഖിൽ മാരാർ

വിഷയം ആറ്റം ബോംബിനേക്കാള്‍ അപകടകരം: അഖിൽ മാരാർ

ഗണപതി മിത്തെന്നും അള്ളാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല; എം.വി ഗോവിന്ദൻ

ഗണപതി മിത്തെന്നും അള്ളാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല; എം.വി ഗോവിന്ദൻ