ലോകകപ്പിൽ ആദ്യ വിജയം നേടി ഓസ്ട്രേലിയ

ലോകകപ്പില്‍ ശ്രീലങ്കയെ തകർത്ത് ഓസ്ട്രേലിയയ്ക്ക് 5 വിക്കറ്റ് ജയം. ഇതോടെ ഈ സീസണിലെ ആദ്യ വിജയമാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 210 റണ്‍സിന്‍റെ വിജയലക്ഷ്യം ഓസ്ട്രേലിയ 88 പന്തുകള്‍ ശേഷിക്കേ മറികടന്നു. 52 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും 58 റണ്‍സെടുത്ത ജോഷ് ഇംഗ്ളിസും ഹാഫ് സെഞ്ച്വറി നേടി.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലീഷ് എന്നിവർ ഫിഫ്റ്റി നേടിയപ്പോൾ 21 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയ ഗ്ലെൻ മാക്സ്വെൽ ഓസ്ട്രേലിയൻ വിജയം വേഗത്തിലാക്കിയിരുന്നു. 4 ഫോറും രണ്ട് സിക്‌സും മാക്സ്വെൽ നേടി. മത്സരത്തിൽ നേടിയ ഈ രണ്ട് സിക്സോടെ ഇന്ത്യൻ മണ്ണിൽ 50 സിക്സ് നേടുന്ന ആദ്യ വിദേശ ബാറ്റ്സ്മാനായി ഗ്ലെൻ മാക്സ്വെൽ മാറി. അതേസമയം 83 മത്സരങ്ങള്‍ കളിച്ച ശ്രീലങ്ക 42 മത്സരങ്ങളാണ് തോറ്റത്. ഒപ്പണിംഗ് വിക്കറ്റില്‍ 125 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി നിസംഗയും കുശാല്‍ പെരേരയും ലങ്കയ്‌ക്ക് പ്രതീക്ഷ നൽകുന്ന തുടക്കമാണ് നൽകിയത്. എന്നാല്‍ പിന്നീട് വന്നവര്‍ക്കാര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 20 ന് പാകിസ്ഥാനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.