നടൻ ബാലയുടെ വീട്ടിൽ കയറി ആക്രമണ ശ്രമം
- IndiaGlitz, [Saturday,January 14 2023]
നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറാൻ ശ്രമിച്ചതായി പരാതി. ബാല ഇല്ലാത്ത സമയം വീട്ടിൽ എത്തി അതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് നടൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭാര്യ എലിസബത്ത് ഫ്ലാറ്റിൽ ഒറ്റയ്ക്കുണ്ടായിരുന്ന സമയത്താണ് ആയുധങ്ങളുമായി മൂന്നംഗ അക്രമസംഘം എത്തിയതെന്നും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിന് രണ്ട് ദിവസം മുൻപേ ഇതേ അക്രമികൾ താനും ഭാര്യയും നടക്കാൻ ഇറങ്ങിയപ്പോൾ വന്ന് കാലിൽ വീണിരുന്നുവെന്നും ബാല പറഞ്ഞു.
ഒരു ദിവസം രാവിലെ 6 മണിക്ക് ഞാനും ഭാര്യയും നടക്കാൻ പോകുക ആയിരുന്നു. അപ്പോൾ രണ്ട് പേർ വന്നു. എലിസബത്തിൻ്റെ കാലിൽ വീണു. പിറ്റേദിവസം ആരോടും പറയാതെ ഇവർ വീട്ടിലേക്ക് കയറി വന്നു. എൻ്റെ സുഹൃത്തുക്കൾ ഇവിടെ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോൾ പെട്ടെന്ന് ഇറങ്ങി പോയി. ഇറങ്ങി പോയവർ പുറത്തൊക്കെയൊന്ന് കറങ്ങി, പിന്നെ അകത്ത് കയറാൻ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. ഒരാളെ കിട്ടി. ഇവിടെയിരിക്കുന്ന പെണ്ണുങ്ങളോട് മോശമായി പെരുമാറാൻ ശ്രമിച്ചു. അപ്പോൾ ഞാൻ പ്രതികരിച്ചു. ഇന്നലെ ഞാൻ കോട്ടയത്ത് പരിപാടിക്ക് പോയിരുന്നു. അപ്പോൾ അതേ ആളുകൾ ഞാനിവിടെ ഇല്ലെന്ന് അറിഞ്ഞ് വന്ന് ഗുണ്ടായിസം കാണിച്ചു. ഞാൻ ഇല്ലെന്നറിഞ്ഞ് എൻ്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചു. കത്തി കൊണ്ടായിരുന്നു ആക്രമണ ശ്രമം. പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്, ബാലയുടെ മൊഴി ഇപ്രകാരമായിരുന്നു.