അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികൾക്ക് 7 വർഷം കഠിന തടവ്
Send us your feedback to audioarticles@vaarta.com
അട്ടപ്പാടി മധു വധകേസിൽ ഒന്നാം പ്രതി മേച്ചേരി ഹുസൈന് 7 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2, 3, 5, 6, 7, 8, 9, 10, 12, 13, 14, 15 പ്രതികൾക്കു വിവിധ വകുപ്പുകളിലായി 7 വർഷം തടവും 1.05 ലക്ഷം പിഴയും. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതി. പതിനാറാം പ്രതിക്ക് 3 മാസം തടവും 500 രുപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ നേരത്ത അനുഭവിച്ചതിനാൽ 500 രൂപ പിഴയടച്ചാൽ കേസിൽ നിന്ന് മുക്തനാകാം. പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റും. പിഴത്തുകയുടെ 50 ശതമാനം മധുവിൻ്റെ അമ്മയ്ക്കും ബാക്കി സഹോദരിമാർക്കും നൽകണം. മണ്ണാർക്കാട് പട്ടികജാതി വർഗ്ഗ പ്രത്യേക കോടതിയുടേതാണ് വിധി. അതേസമയം കൂറ് മാറിയ സാക്ഷികള്‍ക്ക് എതിരെ നടപടിക്ക് കോടതി നിര്‍ദേശം നല്‍കി. നരഹത്യ, അനധികൃത സംഘം ചേരല്‍, പരുക്കേല്‍പ്പിക്കല്‍, തടഞ്ഞുവെക്കല്‍, പട്ടികവര്‍ഗ്ഗ അതിക്രമം എന്നീ വകുപ്പുകള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments