കേന്ദ്രമന്ത്രിയുടെ വീടിനു നേരെ ആക്രമണം

  • IndiaGlitz, [Thursday,February 09 2023]

വിദേശകാര്യ സഹമന്ത്രി മുരളീധരൻ്റെ വീടിനു നേരെ ആക്രമണം. വീടിൻ്റെ ജനല്‍ച്ചില്ലുകള്‍ തകർന്നിരുന്നു. കാര്‍ പോര്‍ച്ചില്‍ ചോരപ്പാടുകളുമുണ്ട്. വി.മുരളീധരന്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ താമസിക്കുന്ന വീടാണ് ഇത്. ഇതിന് പിന്നിലാണ് മന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംഭവം നടന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അക്രമികള്‍ ആരെന്ന് വ്യക്തമല്ല. പോലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തുന്നുണ്ട്. അക്രമിയുടേതെന്ന് സംശയിക്കുന്ന ചോരപ്പാടുകള്‍ കണ്ടെത്തിയിരുന്നു. വീടിൻ്റെ ജനല്‍ ചില്ലുകള്‍ കല്ലു കൊണ്ടിടിച്ചു തകര്‍ത്ത നിലയിലാണ് കണ്ടത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ജനല്‍ ചില്ലുകൾ തകര്‍ത്തിരിക്കുന്നതും രക്തക്കറ പടര്‍ന്നിരിക്കുന്നതും കണ്ടത്. ജനല്‍ ചില്ല തകര്‍ത്തപ്പോള്‍ അക്രമിയുടെ കൈകള്‍ക്ക് പരുക്കേറ്റതാകാമെന്നാണ് സംശയം. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.