ഗായകൻ സോനു നിഗത്തിന് നേരെ ആക്രമണം
- IndiaGlitz, [Tuesday,February 21 2023]
ഗായകൻ സോനു നിഗമിനും സംഘത്തിനും നേരെ കയ്യേറ്റം. ശിവസേന എംഎൽഎ പ്രകാശ് ഫതർപേക്കറിൻ്റെ മകൻ ആണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. തിങ്കളാഴ്ച രാത്രിയിൽ മുംബൈയിലെ ചെമ്പൂരിൽ വച്ചാണ് സംഭവം. സോനു നിഗമിൻ്റെ സംഗീത പരിപാടി കഴിഞ്ഞപ്പോൾ ഫോട്ടോ എടുക്കണമെന്ന ആവശ്യവുമായി അക്രമികൾ സ്റ്റേജിൽ കയറിവരികയായിരുന്നു. തുടര്‍ന്ന് അക്രമി സോനുവിൻ്റെ മാനേജരോട് സ്റ്റേജില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. സോനുവും സംഘവും വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഇയാള്‍ സോനുവിനെ ആക്രമിക്കാന്‍ തുനിയുകയായിരുന്നു. സംരക്ഷിക്കാന്‍ ശ്രമിച്ച അംഗരക്ഷകനെ അക്രമി തള്ളിവീഴ്ത്തി. സോനുവിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്ന ഏതാനും പേർ പരുക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റ അംഗരക്ഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ചെമ്പൂർ പൊലീസ് കേസെടുത്തു.