നടൻ സുനിൽ സുഖദയുടെ കാറിനു നേരെ ആക്രമണം
Send us your feedback to audioarticles@vaarta.com
നടൻ സുനിൽ സുഖദയുടെ കാറിനുനേരെ തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ച് ആക്രമണമുണ്ടായി. രണ്ടു ബൈക്കുകളിലായെത്തിയ നാലു പേർ ഉണ്ടായിരുന്നതായി സുനിൽ പോലീസിൽ അറിയിച്ചു. സംഭവ സമയത്ത് താരം കാറിലുണ്ടായിരുന്നില്ല. സുഹൃത്തുക്കളായ മൂന്നു പേരാണ് സുനില്‍ സുഖദയുടെ കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന നാടക സംവിധായകന് കെ.എസ്. പ്രതാപന്, നടന് സഞ്ചു മാധവ്, വി.ജി. സുജിത്ത് എന്നിവരെയും സംഭവം അറിഞ്ഞെത്തിയ നടി ബിന്ദു തങ്കം കല്യാണി എന്നിവരെയുമാണ് എന്നിവരെയുമാണ് സംഘം മര്‍ദ്ദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അതേസമയം തനിക്കു മർദനമേറ്റെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നു സുനിൽ സുഖദ അറിയിച്ചു.
കുഴിക്കാട്ടുശേരി കമ്യൂണിറ്റി ഹാളില്‍ 'നിലവിളികള്‍ മര്മരങ്ങള് ആക്രോശങ്ങള്‍' എന്ന നാടകത്തിൻ്റെ റിഹേഴ്സല്‍ ക്യാമ്പ് നടക്കുന്നുണ്ട്. സുനില്‍ സുഖദ ക്യാമ്പിൽ ഉണ്ടായിരുന്ന സമയമാണ് സംഭവം നടക്കുന്നത്.
ഈ മാസം 22-ന് അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളില്‍ നാടകം അരങ്ങേറുന്ന വേദി കാണുന്നതിനായാണ് സുനിൽ സ്ഥലത്ത് എത്തുന്നത്. സുഹൃത്തുക്കൾ കാറില്‍ പോകുന്നതിനിടയില്‍ റോഡിൻ്റെ വശത്ത് ബൈക്ക് നിര്‍ത്തി നിന്നിരുന്ന മൂന്ന് പേര് ചില്ലില്‍ തട്ടി. ബൈക്കില്‍ ഉണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നതിനാൽ കാര്‍ നിര്‍ത്തിയില്ല. എന്നാൽ അവർ പിന്തുടര്ന്ന് വന്ന് കാര്‍ തടഞ്ഞു നിര്‍ത്തി മുന്‍ വശത്തെ ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു. അക്രമികളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മര്‍ദ്ദനമേറ്റ നാല് പേരെയും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com