"ആഷ്" സോഷ്യൽ മീഡിയയിലേക്ക്
Send us your feedback to audioarticles@vaarta.com
സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരങ്ങൾ വളരെ കുറവാണ്. തങ്ങളുടെ പുതിയ സിനിമയെക്കുറിച്ചും സമകാലീന വിഷയങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കാനും ആരാധകരുമായി നിരന്തരം സമ്പർക്കം പുലർത്താനുമാണ് അവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. എന്നാൽ, താരസുന്ദരി ഐശ്വര്യ റായ് ഇതിൽ നിന്നെല്ലാം അകലം പാലിക്കുകയായിരുന്നു. ഭർത്താവ് അഭിഷേക് ബച്ചനും ഭർതൃപിതാവ് അമിതാഭ് ബച്ചനും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ അക്കൗണ്ടിലൂടെയാണ് ഐശ്വര്യയുടെ വാർത്തകൾ ലോകം അറിയുന്നത്. ഇപ്പോഴിതാ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ആരംഭിക്കാനൊരുങ്ങുകയാണ് ആഷ്. കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വച്ചാണ് ആഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയുടെ സാദ്ധ്യത നല്ല രീതിയിൽ ഉപയോഗിക്കുന്ന സുഹൃത്തുക്കളെയാണ് താൻ മാതൃകയാക്കുകയെന്നും ഐശ്വര്യ പറഞ്ഞു
Follow us on Google News and stay updated with the latest!
Comments
- logoutLogout