ആസിഫ് അലി ചിത്രം 'എ രഞ്ജിത്ത് സിനിമ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

  • IndiaGlitz, [Monday,October 02 2023]

നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എ രഞ്ജിത്ത് സിനിമ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസായി. പൃഥ്വിരാജ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച പോസ്റ്റർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് സുരാജ് വെഞ്ഞാറമൂട്, ബിജു മേനോൻ, ഉണ്ണി മുകുന്ദൻ, ആന്റണി വർഗീസ് പെപ്പെ തുടങ്ങി സിനിമ ലോകത്തെ ഒട്ടേറെ പ്രമുഖ താരങ്ങളും പങ്കുവെച്ചു.
ചിത്രത്തിലെ വനിത താരങ്ങളെ പരിച്ചയപെടുന്ന പോസ്റ്റർ, മഞ്ജു വാര്യർ റിലീസ് ചെയ്തു.

ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ ജെ.പി, കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കൃഷ്ണൻ ബാലകൃഷ്ണൻ, സന്തോഷ് ജോർജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവരാണ് നിർമ്മാണം. ഛായാഗ്രഹണം: സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻ സംഗീതം പകരുന്നു.