വിവാഹവാർഷികം ആഘോഷമാക്കി ആസിഫ് അലി
Send us your feedback to audioarticles@vaarta.com
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ യുവ നടന്മാരിൽ ഒരാളാണ് ആസിഫ് അലി. ആസിഫ് അലിയുടെയും ഭാര്യ സമയുടെയും പത്താം വിവാഹ വാര്‍ഷിക ആഘോഷമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ആഘോഷം ചിത്രീകരിച്ച സ്റ്റുഡിയോ 360 വീഡിയോ പങ്കുവെച്ചത്. ആസിഫ് അലിയും സമയും 2013ലാണ് വിവാഹം ചെയ്‍തത്. ആദം, ഹയ എന്നീ രണ്ട് മക്കളും ഇവർക്കുണ്ട്. തലശ്ശേരിയിലായിരുന്നു ആസിഫ് അലിയും സമയും വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
ഗണപതി, ബാലു വര്‍ഗീസ്, അസ്‍കര്‍ അലി തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു. കറുത്ത സ്യൂട്ട് അണിഞ്ഞ് ചുള്ളൻ മണവാളനായി ആസിഫ് എത്തിയപ്പോൾ ബെയ്ജ് നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു സമയുടെ വേഷം. 'Growing together since 2013’ എന്നാണ് ആസിഫ് വീഡിയോയ്ക്ക് അടികുറിപ്പായി നൽകിയത്. അമല പോൾ നായികയാകുന്ന അര്‍ഫാസ് അയൂബ് സംവിധാനം ചെയ്‍ത ചിത്രമാണ് ആസിഫ് അലിയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ആസിഫ് അലി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ '2018' ആണ് പ്രദര്‍ശനത്തിന് എത്തിയത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments