ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ആറാം സ്വർണ്ണം
Send us your feedback to audioarticles@vaarta.com
2023 ഏഷ്യന്‍ ഗെയിംസിലെ അഞ്ചാം ദിനം ഇന്ത്യ ആറാം സ്വർണ്ണം സ്വന്തമാക്കി. 10 മീറ്റർ എയർ പിസ്റ്റലിൽ ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ സ്വർണം. അർജുൻ ചീമ, സരബ്ജോത് സിങ്, ശിവ് നർവ എന്നിവരടങ്ങിയ സംഘം ഒരു പോയിന്റ് വ്യത്യാസത്തിൽ ചൈനയെ മറികടക്കുകയായിരുന്നു. വനിതകളുടെ 60 കിലോ വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവി വെള്ളി മെഡൽ നേടി.
കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിൾ വക്തിഗത വിഭാഗത്തിൽ സിഫ‍്‍റ്റ് കൗർ സ്വർണം നേടിയതോടെയാണ് ഇന്ത്യ ഗെയിംസിലെ തങ്ങളുടെ അഞ്ചാം സ്വർണം ഉറപ്പാക്കിയത്. ഷൂട്ടിങ്ങിലും സെയിലിങ്ങിലും മെഡലുകള്‍ നേടിയ ഇന്ത്യ ആകെ എട്ട് മെഡലുകളാണ് ബുധനാഴ്ച സ്വന്തമാക്കിയത്. ഇതില്‍ ഏഴ് മെഡലുകളും ഷൂട്ടിങ്ങിലാണ് നേടിയത്. നിലവില്‍ ആറ് സ്വര്‍ണവും എട്ട് വെള്ളിയും 10 വെങ്കലവുമടക്കം 24 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments