ഏഷ്യൻ ഗെയിംസ്: ജാവലിനിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണ്ണം. 88.88 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയത്. 87.54 മീറ്റര്‍ ദൂരം കണ്ടെത്തിയ കിഷോര്‍ കുമാറിന് വെള്ളി. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് നീരജിൻ്റെ സ്വര്‍ണ്ണ നേട്ടം.

വനിതകളുടെ 800 മീറ്ററിൽ ഹർമിലാൻ ബെയിൻസും പുരുഷന്മാരുടെ 500 മീറ്ററിൽ അവിനാശ് സാവ്‌ലെയും ഇന്ത്യക്കായി വെള്ളി മെഡൽ നേടി. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡൽ നേട്ടം 80 ആയി ഉയർന്നു. 22 മെഡലുകളാണ് ഷൂട്ടര്‍മാര്‍ ഇന്ത്യയ്ക്കായി വെടി വെച്ചിട്ടത്. അത്ലറ്റിക്സില്‍ 23 മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു. 2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും നീരജ് സ്വര്‍ണം നേടിയിരുന്നു. വനിതാ ബോക്സിങ്ങില്‍ ലവ്‍ലിന ബോർഗോഹെയ്ന്‍ വെള്ളി നേടി. ഫൈനലില്‍ ചൈനീസ് താരത്തോട് തോറ്റാണ് ലവ്‍ലിനയുടെ വെള്ളി നേട്ടം. വനിതാ ബോക്സിങ്ങില്‍ മറ്റൊരു ഇന്ത്യന്‍ താരമായ പര്‍വീണ്‍ ഹൂഡ വെങ്കലവും നേടിയിരുന്നു.