ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകളുടെ മത്സര ക്രമമായി
- IndiaGlitz, [Saturday,July 29 2023] Sports News
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളുടെ മത്സരക്രമമായി. ഐസിസി റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾ ക്വാര്‍ട്ടറില്‍ നേരിട്ട് പ്രവേശിക്കും. മത്സരങ്ങള്‍ക്ക് രാജ്യാന്തര ടി20യുടെ പദവിയുണ്ടായിരിക്കും.
പുരുഷ ടീമുകളുടെ ക്വാര്‍ട്ടര്‍ പോരാട്ടം ഒക്ടോബര്‍ അഞ്ചിനും സെമി ഫൈനല്‍ ഒക്ടോബര്‍ ആറിനും സ്വര്‍ണ-വെങ്കല മെഡല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ എഴിനുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ഏകദിന ലോകകപ്പ് തുടങ്ങുന്നത്. വനിതാ ടീമിന്‍റെ ക്യാപ്റ്റനായി ഹര്‍മന്‍പ്രീത് കൗറിനെയും പുരുഷ ടീമിന്‍റെ ക്യാപ്റ്റനായി റുതുരാജ് ഗെയ്‌ക്‌വാദിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വനിതാ ടീമില്‍ ഹര്‍ന്‍പ്രീത്, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, മലയാളി താരം മിന്നു മണി, ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, അമൻജോത് കൗർ, ദേവിക വൈദ്യ, അഞ്ജലി സർവാണി, ടിറ്റാസ് സാധു, രാജേശ്വരി ഗയക്വാദ് എന്നിവരുമുണ്ട്. അതേസമയം രണ്ട് മത്സര വിലക്കുള്ളതിനാല്‍ വനിതാ ടീം ഫൈനലില്‍ എത്തിയാല്‍ മാത്രം ഹര്‍മന്‍പ്രീതിനു കളിക്കാം.