ഏഷ്യന്‍ ഗെയിംസ്: ബോക്സിങ് വിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളി
Send us your feedback to audioarticles@vaarta.com
വനിതകളുടെ ബോക്സിങ് 75 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്ലിന ബോര്ഗോഹെയ്ന് വെള്ളി നേടി. ഫൈനലില്‍ ചൈനീസ് താരം ക്വിയാന് ലിയോട് ലവ്ലിന പരാജയപ്പെടുകയായിരുന്നു. ഇതോടെ, 16 സ്വര്‍ണവും 27 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെ 74 മെഡലുകളായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.
സെമിയില്‍ തായ്ലന്ഡ് താരത്തെ പരാജയപ്പെടുത്തിയാണ് ലോവ്ലിന ബോര്ഗോഹെയ്ന് ഫൈനലിലേക്ക് പ്രവേശിച്ചത്. ഈ വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍ കൂടി ആണ് ലവ്ലിന. പാരിസ് ഒളിമ്പിക്സ് യോഗ്യതയും താരം നേടിയിട്ടുണ്ട്. ഹാങ്ചൗവിൽ ഒളിംപിക്സ് യോഗ്യത ഉറപ്പിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ലോവ്ലിന. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങള്‍ ഇനിയും ബാക്കി ഉണ്ടെന്നത് ഇന്ത്യക്ക് ആവേശമാകുന്നു.
Follow us on Google News and stay updated with the latest!
Comments