ഏഷ്യന്‍ ഗെയിംസ്; ചൈനയോട് ഇന്ത്യക്ക് ദയനീയ തോൽവി

ഏ​ഷ്യ​ൻ ഗെ​യിം​സ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ​യ്ക്ക് ദ​യ​നീ​യ തോ​ൽ​വി​യോ​ടെ തുടക്കം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗ്രൂപ്പ് എയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പരാജയം. ഒരു ദിവസം പോലും പരിശീലനം നടത്താതെ കളത്തിലിറങ്ങിയ ടീമിന് കളിക്കളത്തില്‍ ശോഭിക്കാനായില്ല. മത്സരത്തിൻ്റെ 15ാം മിനിറ്റിലാണ് ചൈന ആദ്യ ഗോൾ നേടുന്നത്. കോർണറിൽ നിന്ന് കിട്ടയ പന്ത് ചൈനീസ് താരം ടിയാനി ഗോവോ ഗോൾവലയിൽ എത്തിക്കുകയായിരുന്നു.

​ആ​ദ്യ​ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ മ​ല​യാ​ളി താ​രം കെ.​പി.​രാ​ഹു​ൽ ത​ക​ർ​പ്പ​ൻ ഗോ​ളി​ലൂ​ടെ ഒ​പ്പ​മെ​ത്തി​. ആദ്യ പകുതിയിൽ സമനില വഴങ്ങിയെങ്കിലും രണ്ടാം പകുതിയിൽ ചൈനയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്കായില്ല. 51ാം മിനിറ്റിലും 72ാം മിനിറ്റിലും 75ാം മിനിറ്റിലും ആണ് ചൈനയുടെ ഗോൾ വല കുലുങ്ങിയത്. ബംഗ്ലാദേശിന് എതിരേയും മ്യാന്‍മറിന് എതിരേയുമാണ് ഇന്ത്യയുടെ അടുത്ത ഗ്രൂപ്പ് മത്സരങ്ങള്‍. സെപ്റ്റംബര്‍ 21-ന് ബംഗ്ലാദേശിനേയും 24-ന് മ്യാന്മറിനേയും നേരിടും.