ഏഷ്യാ ക​പ്പ് സൂപ്പ​ർ ഫോ​ർ: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം

ഏഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​ർ മത്സരത്തിൽ ശ്രീ​ല​ങ്ക​യെ വീ​ഴ്ത്തി ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ൽ പ്രവേശിച്ചു. സൂപ്പർ ഫോറിൽ നേരത്തേ പാകിസ്താനെതിരേ വമ്പൻ ജയം നേടിയ ഇന്ത്യ തുടർച്ചയായ രണ്ടാം ജയത്തോടെയാണ് ഒരു മത്സരം ശേഷിക്കേ ഫൈനലിലേക്ക് എത്തിയത്. 41 റൺസിൻ്റെ വിജയമാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ നേടിയത്.

214 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 41.3 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങിനു ഇറങ്ങിയ ശ്രീലങ്കയുടെ ആദ്യ 8 ഓവർ പിന്നിടുമ്പോഴേക്കും 3 വിക്കറ്റുകളാണ് നഷ്‌ടമായത്. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്. കെ എൽ രാഹുലിൻ്റെയും ഇഷാൻ കിഷൻ്റെയും പ്രതിരോധത്തിൽ ഇന്ത്യൻ സ്കോർ 150 കടന്നു. 44 പന്തുകൾ നേരിട്ട രാഹുൽ 39 റണ്‍സെടുത്തു. ദുനിതിൻ്റെ പന്തിൽ താരം തന്നെ ക്യാച്ചെടുത്ത് രാഹുലിനെ പുറത്താക്കി. 61 പന്തിൽ 33 റൺസെടുത്ത ഇഷാൻ കിഷനെ ചരിത് അസലങ്ക മടക്കി. ഹാർദിക് പാണ്ഡ്യയും (18 പന്തിൽ അഞ്ച്), രവീന്ദ്ര ജഡേജയും (19 പന്തിൽ നാല്) നിരാശപ്പെടുത്തി. വാലറ്റത്ത് അക്ഷർ പട്ടേലിൻ്റെ ചെറുത്തു നില്‍പ്പാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. അക്ഷർ പട്ടേൽ 36 പന്തിൽ 26 റൺസെടുത്തു. 48 പന്തിൽ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 53 റൺസെടുത്ത ക്യാപ്റ്റൻ രോഹിത്താണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.

More News

കേരളത്തിൽ വീണ്ടും നിപ; കോഴിക്കോട് സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും നിപ; കോഴിക്കോട് സ്ഥിരീകരിച്ചു

'ഇരൈവൻ'; കേരളത്തിൽ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

'ഇരൈവൻ'; കേരളത്തിൽ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് : കെ ബാബുവിന് തിരിച്ചടി

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് : കെ ബാബുവിന് തിരിച്ചടി

ഏഷ്യാ കപ്പ് യോഗ്യതാ തിരഞ്ഞെടുപ്പു നടന്നത് ജ്യോതിഷപ്രകാരം

ഏഷ്യാ കപ്പ് യോഗ്യതാ തിരഞ്ഞെടുപ്പു നടന്നത് ജ്യോതിഷപ്രകാരം

മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രനുൾപ്പെടെ കോടതിയിൽ ഹാജരാകണം

മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രനുൾപ്പെടെ കോടതിയിൽ ഹാജരാകണം