ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ, പാക്കിസ്ഥാൻ പോരാട്ടം 10ാം തീയ്യതി നടക്കാന്‍ പോകുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇഷാന്‍ കിഷനെ പുറത്തിരുത്തി കെ എല്‍ രാഹുലിനെ കളിപ്പിച്ചാല്‍ അത് ഇന്ത്യ കാട്ടുന്ന ഏറ്റവും വലിയ മണ്ടത്തരം ആയിരിക്കും എന്ന് ഗംഭീര്‍ പറയുന്നു. രാഹുല്‍ ഇന്ത്യയുടെ സീനിയര്‍ താരമാണ്. വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരെപ്പോലെ തന്നെ സ്ഥാനം രാഹുലിനും ലഭിക്കുന്നുണ്ട്.

അവസാന ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുല്‍ ഏറെ നാളുകളായി ടീമിന് പുറത്തായിരുന്നു. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും രാഹുല്‍ കളിച്ചില്ലെങ്കിലും ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയിട്ടുണ്ട്. ഏകദിന ലോക കപ്പില്‍ മുഖ്യ വിക്കറ്റ് കീപ്പറായി പരിഗണിച്ചിട്ടുള്ള രാഹുലിനെ ഇന്ത്യക്ക് പ്ലേയിങ് 11 ഉള്‍പ്പെടുത്തേണ്ടതായുണ്ട്. എന്നാല്‍ അതിനായി മികച്ച ഫോമിലുള്ള ഇഷാനെ പുറത്തിരുത്തരുത് എന്നാണ് ഗംഭീര്‍ പറയുന്നത്. അവസാനം കളിച്ച നാല് ഏക ദിനത്തിലും ഇഷാന്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. പാകിസ്ഥാനെതിരെ നിര്‍ണായക ഘട്ടത്തില്‍ തിളങ്ങിയ ഇഷാനെ ഇന്ത്യ പ്ലേയിങ് 11ന് പുറത്തിരുത്താന്‍ സാധ്യതയില്ല. ശ്രേയസ് അയ്യരെ പുറത്തിരുത്തി കെഎല്‍ രാഹുലിനെ ടീമിലെത്തിക്കാനാവും സാധ്യത കൂടുതല്‍. ഗ്രൂപ്പുഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.

More News

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷത്തിൻ്റെ ജയം

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷത്തിൻ്റെ ജയം

സനാതന ധർമ വിവാദം: ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കമൽഹാസൻ

സനാതന ധർമ വിവാദം: ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കമൽഹാസൻ

ബാലണ്‍ ഡി ഓര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

ബാലണ്‍ ഡി ഓര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

ആലുവ പീഡനം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലുവ പീഡനം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ 'കണ്ണൂർ സ്‌ക്വാഡ്' ട്രയ്ലർ റിലീസായി

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ 'കണ്ണൂർ സ്‌ക്വാഡ്' ട്രയ്ലർ റിലീസായി