ഏഷ്യാ കപ്പ് ക്രിക്കറ്റ്: സൂപ്പർ ഫോറിനു ഇന്നു തുടക്കം

സൂപ്പർ ഫോർ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഗ്രൂപ്പ് എ യിൽ നിന്ന് പാകിസ്താൻ ചാമ്പ്യന്മാരായും ഇന്ത്യ രണ്ടാം സ്ഥാനം നേടിയും സൂപ്പർ ഫോറിലേക്ക് കടന്നു. ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക രണ്ട് മത്സരങ്ങളും വിജയിച്ച് ആധികാരികമായാണ് സൂപ്പർ ഫോറിലെത്തിയത്. ബംഗ്ലാദേശ് ഒരു മത്സരം വിജയിച്ച് രണ്ടാം സ്ഥാനം നേടി. ആദ്യ മത്സരത്തിൽ പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം.

2023 ലെ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അഞ്ച് സൂപ്പര്‍ ഫോര്‍ മത്സരങ്ങളും ഫൈനലും കൊളംബോയില്‍ വെച്ചു തന്നെ നടത്തുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിൽ റിപ്പോർട്ട് ചെയ്തു. മഴ മൂലം കൊളംബോയില്‍ നിന്ന് മത്സരങ്ങള്‍ ഹംബന്‍ടോട്ടയിലേക്ക് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കുമ്പോഴേക്കും മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് ഐ.സി.സി കണക്കു കൂട്ടുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്, പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്, ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് ചാനല്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പമുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് ഐ.സി.സി ഈ തീരുമാനം കൈക്കൊണ്ടത്.

More News

ജയലളിതയുടെ തോഴി വി കെ ശശികലക്ക് അറസ്റ്റ് വാറണ്ട്

ജയലളിതയുടെ തോഴി വി കെ ശശികലക്ക് അറസ്റ്റ് വാറണ്ട്

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' കേന്ദ്രത്തിന് സർവ്വാധികാരം നേടാനുള്ള അജണ്ട: മുഖ്യമന്ത്രി

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' കേന്ദ്രത്തിന് സർവ്വാധികാരം നേടാനുള്ള അജണ്ട: മുഖ്യമന്ത്രി

ജവാൻ്റെ റിലീസിന് മുമ്പ് തിരുപ്പതിയിൽ എത്തി ഷാരൂഖ് ഖാനും നയൻ താരയും

ജവാൻ്റെ റിലീസിന് മുമ്പ് തിരുപ്പതിയിൽ എത്തി ഷാരൂഖ് ഖാനും നയൻ താരയും

സച്ചിൻ സാവന്തും നവ്യാ നായരും തമ്മിൽ ബന്ധമുണ്ടെന്ന് ഇഡി കുറ്റപത്രം

സച്ചിൻ സാവന്തും നവ്യാ നായരും തമ്മിൽ ബന്ധമുണ്ടെന്ന് ഇഡി കുറ്റപത്രം

നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്

നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്