ഏഷ്യാ കപ്പ് ക്രിക്കറ്റ്: ടോസ് നേടിയ ഇന്ത്യക്ക് ബാറ്റിംഗ്
- IndiaGlitz, [Saturday,September 02 2023] Sports News
ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ മത്സരം മഴ മൂലം നിർത്തിവെച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 15 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടുന്നത്.
പരിക്കിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ക്രിക്കറ്റ് മൈതാനത്ത് നിന്നു വിട്ടു നിൽക്കുകയായിരുന്ന ഇന്ത്യയുടെ സ്റ്റാർ ബാറ്ററായ ശ്രേയസ് അയ്യർ മടങ്ങിയെത്തി. അതേസമയം കെ.എൽ രാഹുലിന്റെ അഭാവത്തിൽ ഇഷാൻ കിഷന് അവസരം ലഭിച്ചു. സൂര്യകുമാർ യാദവും മുഹമ്മദ് ഷമിയും ടീമിലില്ല. രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വിരാട് കോലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യ പ്ലേയിങ് ഇലവനിൽ. ബാബർ അസം (ക്യാപ്‌റ്റൻ), ഫക്തർ സമാൻ, ഇമാം ഉൾ ഹക്ക്, മൊഹമ്മദ് റിസ്വാൻ, അഖ സൽമാൻ,സ ഇഫ്‌തിഖർ അഹമ്മദ്, ഷദബ് ഖാൻ, മൊഹമ്മദ് നവാസ്, ശഷീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റോഫ് തുടങ്ങിയവരാണ് പാകിസ്ഥാൻ ടീം.