ലോകകപ്പ് ടീമിൽ അക്ഷര്‍ പട്ടേലിന് പകരം അശ്വിൻ
Send us your feedback to audioarticles@vaarta.com
വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യയുടെ ലോക കപ്പ് ടീമിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. പരിക്കേറ്റ അക്ഷര്‍ പട്ടേലിന് പകരമാണ് അശ്വിനെ ടീമിലേക്ക് പരിഗണിക്കുന്നത് എന്ന് നായകന്‍ രോഹിത് ശര്‍മ്മ സൂചന നല്‍കി. ഇടത് തുടയിലെ പേശികൾക്കേറ്റ പരിക്കാണ് അക്ഷറിന് പ്രശ്നമായത്. പരിക്ക് ഭേദപ്പെടുന്നതുമായി ബന്ധപ്പെട്ട് അക്ഷർ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും.
പരിക്ക് കാരണം ശ്രീലങ്കയ്ക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിൽ അക്ഷർ കളിച്ചിരുന്നില്ല. പകരം വാഷിങ്ടൺ സുന്ദറിനെയാണ് ടീമില്‍ എടുത്തിരുന്നത്. "സ്പിന്നര്‍ ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ അശ്വിന്‍ ടീമിൻ്റെ പരിഗണനയിലുണ്ട്. അശ്വിനുമായി താന്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവസാന നിമിഷമാണ് അക്ഷറിന് പരിക്കേറ്റത്. അപ്പോള്‍ ലഭ്യമായത് വാഷിംഗ്ടണ്‍ സുന്ദറാണ്. അതു കൊണ്ടാണ് അദ്ദേഹത്തെ അക്ഷറിന് പകരം ഏഷ്യാ കപ്പ് ഫൈനലില്‍ കളിപ്പിച്ചത്"- ഏഷ്യാ കപ്പ് ഫൈനല്‍ വിജയത്തിന് ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments
- logoutLogout