'ആർട്ടിക്കിൾ 21': ജൂലായ് 28 ന്

  • IndiaGlitz, [Monday,July 10 2023]

ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആർട്ടിക്കിൾ 21' എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസായി. നീതിക്കു വേണ്ടി അണിനിരക്കൂ എന്ന ആഹ്വാനവുമായി ലെനയുടെ കഥാപാത്രത്തിൻ്റെ പോസ്റ്ററാണ് റിലീസായത്. അജു വർഗീസ്, ജോജു ജോർജ്, ലെന എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജൂലൈ 28-ന് ചെമ്മീൻ സിനിമാസ് തിയ്യേറ്ററുകളിലെത്തിക്കും. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

വാക് വിത്ത് സിനിമാസിൻ്റെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം അഷ്കർ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. എഡിറ്റർ: സന്ദീപ് നന്ദകുമാർ, പശ്ചാത്തല സംഗീതം: ഗോപീ സുന്ദർ, കോ പ്രൊഡ്യൂസർ: രോമഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, കല: അരുൺ പി അർജ്ജുൻ, മേക്കപ്പ്: റഷീദ് അഹമ്മദ്, വസ്ത്രലങ്കാരം: പ്രസാദ് അന്നക്കര, സ്റ്റിൽസ്: സുമിത് രാജ്, ഡിസൈൻ: ആഷ്‌ലി ഹെഡ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലിദീഷ് ദേവസ്സി, അസോസിയേറ്റ് ഡയറക്ടർ: ഇംതിയാസ് അബൂബക്കർ, വിതരണം: ചെമ്മീൻ സിനിമാസ്, പി ആർ ഒ: എ എസ് ദിനേശ്.

More News

'ആന്റണി' യുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

'ആന്റണി' യുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

അച്ഛനൊരു വാഴ വെച്ചു ഇനി ആഘോഷത്തിമിർപ്പിലേക്ക് അമ്പതു നാളുകൾ മാത്രം

"അച്ഛനൊരു വാഴ വെച്ചു" ഇനി ആഘോഷത്തിമിർപ്പിലേക്ക് അമ്പതു നാളുകൾ മാത്രം

'രാമചന്ദ്ര ബോസ് ആൻഡ് കോ'; നിവിൻ പോളി:ഹനീഫ് അദേനി ചിത്രത്തിൻ്റെ ടൈറ്റിൽ എത്തി

'രാമചന്ദ്ര ബോസ് ആൻഡ് കോ'; നിവിൻ പോളി:ഹനീഫ് അദേനി ചിത്രത്തിൻ്റെ ടൈറ്റിൽ എത്തി

വാതില്‍ വീഡിയോ ഗാനം പുറത്തിറങ്ങി

"വാതില്‍" വീഡിയോ ഗാനം പുറത്തിറങ്ങി

100 മില്ല്യൺ വ്യൂസ് കടന്ന് സലാർ ടീസർ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞു ഹോംബലെ ഫിലിംസ്

100 മില്ല്യൺ വ്യൂസ് കടന്ന് സലാർ ടീസർ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞു ഹോംബലെ ഫിലിംസ്